കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ്

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
കറുത്ത നിറമുള്ള ഒരമ്മ തനിക്കുമുണ്ടായിരുന്നുവെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശാരദ മുരളീധരന്റെ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് സതീശന്‍ പിന്തുണ അറിയിച്ചത്. തന്റെ സുഹൃത്ത് തന്റെയും മുന്‍ഗാമിയുടെയും നിറം താരതമ്യം ചെയ്‌തെന്നായിരുന്നു ശാരദ മുരളീധരന്‍ വെളിപ്പെടുത്തിയത്
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത് മുതല്‍ ഈ താരതമ്യം നേരിടേണ്ടി വരുന്നു. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.
The post കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് appeared first on Metro Journal Online.