Kerala
കാസർകോട് കൊളത്തൂരിൽ വനംവകുപ്പിന്റെ കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

കാസർകോട് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാർദനന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയിൽപെട്ടത്. വനംവകുപ്പ് അധികൃതർ എത്തിയ ശേഷം പുലിയെ ഇവിടെനിന്ന് മാറ്റും.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഉൾക്കാട്ടിൽ തുറന്നുവിടുമെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 23നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു
The post കാസർകോട് കൊളത്തൂരിൽ വനംവകുപ്പിന്റെ കൂട്ടിൽ വീണ്ടും പുലി കുടുങ്ങി appeared first on Metro Journal Online.