Kerala

കുഞ്ഞുണ്ടായത് ആഘോഷിക്കാൻ ലഹരി പാർട്ടി; എംഡിഎംഎയുമായി നാല് പേർ എക്‌സൈസ് പിടിയിൽ

കുഞ്ഞുണ്ടായതിന്റെ ആഘോഷത്തിനായി ലഹരി പാർട്ടി. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളെ പത്തനാപുരത്ത് എക്‌സൈസ് പിടികൂടി. നാല് പേരാണ് പിടിയിലായത്.

തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. കിരണിന് കുട്ടിയുണ്ടായതിന്റെ ആഘോഷത്തിനാണ് ലഹരി പാർട്ടി നടത്തിയത്

ഇവരിൽ നിന്ന് 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ എക്‌സൈസ് പിടികൂടി.

The post കുഞ്ഞുണ്ടായത് ആഘോഷിക്കാൻ ലഹരി പാർട്ടി; എംഡിഎംഎയുമായി നാല് പേർ എക്‌സൈസ് പിടിയിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button