Kerala
പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ നാല് തെരുവ് നായ്ക്കൾ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു.
സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്. കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.
സംസ്ഥാനത്ത് പേവിഷബാധ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രംഗത്തെത്തി. തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണമെന്ന് വെറ്ററിനറി അസോസിയേഷൻ ആവശ്യപ്പെട്ടു.
The post പാലക്കാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു appeared first on Metro Journal Online.



