Kerala

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ; സിപിഎം പോലീസിനെ കൊണ്ട് പൂരം കലക്കിയെന്നും വിഡി സതീശൻ

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആണെന്നും സിപിഎം പോലീസിനെ കൊണ്ട് പൂരം കലക്കിയെന്നും വിഡി സതീശൻ ആരോപിച്ചു.

നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞത് ശരിയെന്ന് വ്യക്തമായി. പല കേസുകളും ഒത്തുതീർപ്പാക്കാൻ ബെഹ്‌റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. സിപിഎം-ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നൽകുന്നുണ്ട്

എഡിജിപി സ്ഥലത്തുള്ളപ്പോഴാണ് കമ്മീഷണർ പൂരം കലക്കിയത്. അൻവർ വീണ്ടും പിണറായിയെ അപമാനിക്കുകയാണ്. ഒരുപാട് രഹസ്യങ്ങൾ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനുമുണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button