Kerala

ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ഇനി പണിയില്ല; സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാർ

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിലുള്ള സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍. ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റണമെങ്കില്‍ നിലവില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കേണ്ടതുണ്ട്. എന്നാല്‍ പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസറ്റഡ് വിജ്ഞാപനം ഇറക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ ഇനി മുതല്‍ സാധിക്കും.

വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും പഠനം നടത്തിയവര്‍ക്ക് ഇത്തരത്തില്‍ രേഖകളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാണമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യങ്ങള്‍ക്കുള്ള സൗകര്യം കെ സ്മാര്‍ട്ടില്‍ ഒരുക്കുമെന്നും തദ്ദേശ വകുപ്പ്മന്ത്രി എം ബി രാജേഷ് അറിയിച്ചു.

നവകേരള സദസില്‍ ഇതുസംബന്ധിച്ച് പരാതികള്‍ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button