Kerala
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് 45 ഗ്രാം വീര്യം കൂടിയ കഞ്ചാവുമായി പിടിയിലായത്.
കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആവേശം, രോമാഞ്ചം, ജാനേമാന്‍, തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
The post മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു appeared first on Metro Journal Online.