നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം

കട്ടിപ്പാറിയൽ അഞ്ച് വർഷത്തോളം ജോലി ചെയ്തിട്ടും നിയമന അംഗികാരവും ശമ്പളവും ലഭിക്കാത്ത മനോവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അധ്യാപികക്ക് ഒടുവിൽ നിയമന അംഗീകാരം. മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് താമരശ്ശേരിയിലെ അലീനക്ക് നിയമന അംഗീകാരം ലഭിക്കുന്നത്
ഫെബ്രുവരി 19നാണ് അലീന ജീവനൊടുക്കിയത്. മാർച്ച് 15നാണ് അലീനയെ എൽപിഎസ്ടി ആയി നിയമിച്ചു കൊണ്ടുള്ള നടപടിയുണ്ടായത്. 9 മാസത്തെ ശമ്പള ആനുകൂല്യങ്ങൾ അലീനയുടെ കുടുംബത്തിന് ലഭിക്കും. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന
ശമ്പളം ലഭിക്കാത്തതിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയത്. അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളിഫാമിലെ എൽപി സ്കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.
The post നിയമനം ലഭിക്കാത്ത വിഷമത്തിൽ ജീവനൊടുക്കി; മരിച്ച് ഒരു മാസം പിന്നിടുമ്പോൾ അലീനക്ക് അധ്യാപികയായി നിയമന അംഗീകാരം appeared first on Metro Journal Online.