Kerala
മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

വയനാട് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. എൽഎഫ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസിനാണ്(60) കടിയേറ്റത്
ഗുരുതരമായി പരുക്കേറ്റ അബ്ബാസിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ നായ മുമ്പ് നിരവധി പേരെ കടിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ ഏപ്രിൽ മുതൽ നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം പത്തായി
ഏപ്രിലിൽ നാല് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ നഗരത്തിൽ തെരുവ് നായയുടെ ശല്യം വർധിക്കുന്നത് വിദ്യാർഥികളെയും ഭീതിയിലാഴ്ത്തുന്നുണ്ട്.
The post മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു appeared first on Metro Journal Online.