Kerala

കൊടി സുനിക്ക് പരോൾ: ടിപി കേസ് പ്രതികൾ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് സതീശൻ

ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സർക്കാർ പരോൾ അനുവദിക്കുകയായിരുന്നു. പ്രതികൾ ടിപി കേസിന്റെ ഗൂഢാലോചന പുറത്തുവിടുമെന്ന ഭയമാണ് സർക്കാരിനെന്നും സതീശൻ പറഞ്ഞു.

പ്രതികൾ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. ഉമ തോമസ് വീണു പരുക്കേറ്റ അപകടത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ട്. സുരക്ഷ പോലീസ് പരിശോധിക്കണമായിരുന്നു. സംഘാടകർ തട്ടിപ്പ് നടത്തുകയാണ്

പരിപാടിയുടെ സംഘാടകർക്ക് സിപിഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാൻ അവരെ സംരക്ഷിക്കാൻ ഇറങ്ങിയത്. സംഭവത്തിൽ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. ആരെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും തങ്ങൾ ഇവിടെയുണ്ടെന്ന് ഓർക്കണമെന്നും സതീശൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button