രാജ്ഭവനിലെ ഭാരതാംബ പുഷ്പാര്‍ച്ചന വിവാദം; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

രാജ്ഭവനിലെ ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ച വിവാദത്തിൽ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ് കുമാർ ആരോപിച്ചു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു
ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന് ഗവർണർ നിലപാട് എടുത്തതോടെ സർക്കാർ രാജ്ഭവനിലെ പരിപാടിയിൽ നിന്ന് പിൻമാറിയിരുന്നു. ഗവർണർ തിരുത്തിയില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രിമാരും നിലപാട് എടുത്തു
പരിസ്ഥിതി ദിന പരിപാടി തുടങ്ങുന്നതിന് മുമ്പ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ച നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സർക്കാർ പരിപാടിയിൽ നിന്ന് പിൻമാറിയത്.
The post രാജ്ഭവനിലെ ഭാരതാംബ പുഷ്പാര്‍ച്ചന വിവാദം; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി appeared first on Metro Journal Online.