Kerala

സംസ്ഥാനത്തെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി; നാളെ അവധിയില്ല

സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളത്തേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം അവധി വേണമെന്ന ആവശ്യമുയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ചയായിരിക്കും

ഒമാനിൽ ജൂൺ 5 മുതൽ ജൂൺ 9 വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും.

The post സംസ്ഥാനത്തെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി; നാളെ അവധിയില്ല appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button