വഖഫ് നിയമഭേദഗതി ബിൽ നാളെ പാർലമെന്റിൽ കൊണ്ടുവന്നേക്കും; കോൺഗ്രസിൽ ആശയക്കുഴപ്പം

വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ നാളെ കൊണ്ടുവന്നേക്കും. വെള്ളിയാഴ്ച നിലവിലെ സമ്മേളന കാലാവധി അവസാനിക്കുന്നതിനാൽ എത്രയും വേഗം ബിൽ ബാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിൻമേൽ പാർലമെന്റിൽ ചർച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.
അതേസമയം ബില്ലിന് അനുകൂലമായ വോട്ട് ചെയ്യണമെന്ന കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദേശങ്ങൾ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണമെന്നാണ് മുനമ്പം വിഷയം ചൂണ്ടിക്കാട്ടി കെസിബിസി ആവശ്യപ്പെട്ടത്.
ബില്ല് ന്യായീകരിക്കാനായി കെസിബിസി നിലപാട് ബിജെപി ആയുധമാക്കുകയും ചെയ്തു. സങ്കുചിത താത്പര്യങ്ങൾ മാറ്റിവെക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു.
The post വഖഫ് നിയമഭേദഗതി ബിൽ നാളെ പാർലമെന്റിൽ കൊണ്ടുവന്നേക്കും; കോൺഗ്രസിൽ ആശയക്കുഴപ്പം appeared first on Metro Journal Online.