എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു

മോഹൻലാൽ ചിത്രം എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് ജില്ലാ കമ്മിറ്റി അംഗം വിവി വിജീഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്
പാർട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാൽ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തുവെന്നാണ് പ്രസ്താവന. എന്നാൽ പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് പറഞ്ഞു
സിനിമക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വിജീഷ് പറഞ്ഞു. പൃഥ്വിരാജ് തുടർച്ചയായി സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ അധിക്ഷേപിക്കുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.
The post എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു appeared first on Metro Journal Online.