Kerala

ശ്രദ്ധ കിട്ടാനുള്ള ഹർജിയാണിത്; എമ്പുരാന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

എമ്പുരാൻ സിനിമക്കെതിരായ ഹർജിയെ വിമർശിച്ച് ഹൈക്കോടതി. ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഹർജിയാണിത്. ചിത്രം സെൻസർ ചെയ്തതല്ലേ, പിന്നെന്തിനാണ് എതിർപ്പെന്നും കോടതി ചോദിച്ചു. ഹർജിക്കാരൻ സിനിമ കണ്ടിട്ടുണ്ടോയെന്നും കോടതി ചോദ്യമുന്നയിച്ചു

സിനിമയുടെ പ്രദർശനം തടയാൻ നിർദേശം നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. കലാപസാധ്യതയുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അത്തരത്തിൽ എവിടെയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു

ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിവി വിജേഷാണ് കോടതിയെ സമീപിച്ചത്. അതേസമയം പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് വിജേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുരത്താക്കിയതായി ബിജെപി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button