Kerala

സംസ്ഥാനത്ത് വീണ്ടും H1N1 മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് എച്ച് 1 എൻ 1 ബാധിച്ച് ഒരു മരണം കൂടി. തൃശൂരിൽ ചികിത്സിയിലിരുന്ന 54 കാരനാണ് മരിച്ചത്. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട് അനിൽ (54) ആണ് മരിച്ചത്.

പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു മരണം.

The post സംസ്ഥാനത്ത് വീണ്ടും H1N1 മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button