അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു

അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. നാല് തവണ വെടിവെച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേക്കുറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനംവകുപ്പ് അറിയിച്ചു
മസ്തകത്തിൽ മുറിവേറ്റ കാട്ടാന 15ാം തീയതി മുതൽ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. ആനക്ക് പരുക്കേറ്റെന്ന് കണ്ടെത്തിയതോടെയാണ് മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാൻ തീരുമാനമായത്
മറ്റൊരു ആനയുമായി കൊമ്പ് കോർത്തപ്പോഴുണ്ടായ മുറിവാണിത്. രണ്ട് മുറിവുകളാണ് ആനയ്ക്കുണ്ടായിരുന്നത്. ഇതിലൊന്ന് ഭേദമായിട്ടുണ്ട്. ആനയെ കയർ കൊണ്ട് കെട്ടിയിട്ട ശേഷമാണ് ചികിത്സ നൽകുന്നത്.
The post അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു appeared first on Metro Journal Online.