ഡാൻസാഫിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങിയോടിയത്. ഇന്നലെ രാത്രിയാണ് സംഭവം
എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഡാൻസാഫ് കൊച്ചി യൂണിറ്റ് പരിശോധനക്ക് എത്തിയത്. മുറിയിലേക്ക് പരിശോധനക്ക് എത്തുമ്പോഴേക്കും ജനൽ വഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി നടൻ ഓടി രക്ഷപ്പെടുകയായിരുന്നു
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്ക് എത്തിയത്. നടി വിൻസി അലോഷ്യസ് ഇന്ന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഡാൻസാഫ് പരിശോധനക്കിടെ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്.
The post ഡാൻസാഫിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ appeared first on Metro Journal Online.



