അമ്പലമുക്കില്‍ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; വിധി ഏപ്രില്‍ 10ന്

തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്. അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം നടത്തിയത്.
തമിഴ്‌നാട്ടില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനിതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിന് പകലാണ് വിനീതയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് അന്തിമ വാദം നടന്നു. 96 സാക്ഷികളെ കോടതി വിസ്തരിച്ചു.
The post അമ്പലമുക്കില്‍ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; വിധി ഏപ്രില്‍ 10ന് appeared first on Metro Journal Online.