നടിയെ ആക്രമിക്കാൻ ഒന്നര കോടിക്ക് ക്വട്ടേഷൻ നൽകിയത് ദീലീപ്; റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിൽ പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപ് ആണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നും സുനി പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ
ഒന്നര കോടിക്കാണ് ക്വട്ടേഷൻ. അതിൽ 80 ലക്ഷത്തോളം രൂപ ഇനിയും കിട്ടാനുണ്ട്. അത്യാവശ്യം വരുമ്പോൾ ദീലീപിൽ നിന്ന് കുറച്ച് കുറച്ചായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പൾസർ സുനി പറയുന്നു. നടിയെ ആക്രമിക്കുമ്പോൾ എല്ലാ വിവരവും ഒരാൾ അറിഞ്ഞിരുന്നുവെന്നും സുനി പറയുന്നുണ്ട്
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര വേണമെങ്കിലും പണം നൽകാമെന്ന് നടി കരഞ്ഞ് പറഞ്ഞു. ആ പണം വാങ്ങിയിരുന്നേൽ താൻ ജയിലിൽ പോകില്ലായിരുന്നു. അതിക്രമം നടക്കുമ്പോൾ താൻ മറ്റ് ചിലരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പലതവണ ഷൂട്ട് ചെയ്തിട്ടുണ്ട്.
നടിയെ ഏത് രീതിയിൽ ആക്രമിക്കണമെന്ന് നിർദേശം ലഭിച്ചിരുന്നു. സ്വമേധയാ സഹകരിക്കുന്നുവെന്ന രീതിയിലാകണം ദൃശ്യങ്ങൾ ലഭിക്കേണ്ടതെന്ന വിവരം നടിയോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് തന്നെ വിട്ടയക്കണമെന്നും എത്ര വേണമെങ്കിലും പണം നൽകാമെന്ന് നടി പറഞ്ഞതായും സുനി വെളിപ്പെടുത്തുന്നു.
The post നടിയെ ആക്രമിക്കാൻ ഒന്നര കോടിക്ക് ക്വട്ടേഷൻ നൽകിയത് ദീലീപ്; റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിൽ പൾസർ സുനി appeared first on Metro Journal Online.