Kerala

വിശ്വാസ വോട്ടെടുപ്പിൽ പിന്തുണക്കാൻ പ്രണാബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യൻ പോൾ

മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണാബ് മുഖർജിക്കെതിരെ കോഴ ആരോപണവുമായി ഇടത് സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോൾ. വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിംഗ് സർക്കാരിനെ പിന്തുണക്കാൻ പ്രണാബ് 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ

ഓപറേഷൻ സംഘത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും ഉണ്ടായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നത്. വിശ്വാസ വോട്ട് തേടണമെന്ന് രാഷ്ട്രപതി നിർദേശിച്ചു. എന്നാൽ വിശ്വാസ വോട്ട് അതിജീവിക്കാൻ ആവശ്യമായ എംപിമാർ ഇല്ലായിരുന്നു. അതിന് കുറെ എംപിമാരെ ചാക്കിട്ട് പിടിച്ചു

പ്രണാബ് മുഖർജിയായിരുന്നു ആ ഓപറേഷന്റെ തലവൻ. വയലാർ രവിയും അഹമ്മദ് പട്ടേലുമൊക്കെ സംഘത്തിലുണ്ടായിരുന്നു. രണ്ട് പേർ വീട്ടിൽ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. സ്റ്റിംഗ് ഓപറേഷൻ നടക്കുന്ന സമയം ആയതിനാൽ ആ സംശയമായിരുന്നു എനിക്ക്. അടുത്ത ദിവസം പാർലമെന്റ് സെൻട്രൽ ഹാളിൽ വെച്ച് കണ്ടപ്പോൾ വയലാർ രവി അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു. സ്വതന്ത്രനെന്ന് കണ്ടപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. ഇനി ആരും സമീപിക്കില്ലെന്നും വയലാർ രവി പറഞ്ഞുവെന്നും സെബാസ്റ്റ്യൻ പോൾ വെളിപ്പെടുത്തി

The post വിശ്വാസ വോട്ടെടുപ്പിൽ പിന്തുണക്കാൻ പ്രണാബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യൻ പോൾ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button