Kerala
പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരൻ

കൊച്ചി: എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.
The post പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരൻ appeared first on Metro Journal Online.