Kerala

പത്തനംതിട്ട പീഡനം: അറസ്റ്റിലായവരില്‍ നവവരും പ്ലസ്ടു വിദ്യാര്‍ഥിയും

പത്തനംതിട്ടയില്‍ 13ാം വയസ്സുമുതല്‍ 64 പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ കൂടുതല്‍ അറസ്റ്റ്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ പിടിയിലായവരില്‍ സഹോദരങ്ങളം നവവരനും പ്ലസ്ടു വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 15 പേരായി.

ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.

വി.കെ. വിനീത്, കെ. അനന്തു, എസ്. സുധി, അച്ചു ആനന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരില്‍ കഴിഞ്ഞ നവംബറില്‍ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട്. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ്, അഫ്സല്‍, സഹോദരന്‍ ആഷിഖ്, നിധിന്‍ പ്രസാദ്, അഭിനവ്, കാര്‍ത്തിക്, സുധീഷ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button