Kerala
കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിലാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലാണ് അപകടം. കുട്ടി കാൽ വഴുതി കുളത്തിലേക്ക് വീണതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഉടനെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാനായാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടി റിസോർട്ടിലെത്തിയത്. ്
The post കക്കാടംപൊയിൽ റിസോർട്ടിലെ കുളത്തിൽ വീണ് ഏഴ് വയസുകാരൻ മുങ്ങിമരിച്ചു appeared first on Metro Journal Online.