ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളായി ലഹരി ഉപയോഗം; കണ്ണൂരിൽ യുവതികളും യുവാക്കളും പിടിയിൽ

കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന രണ്ട് യുവാക്കളും രണ്ട് യുവതികളും എക്സൈസ് പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്(23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷീൽ(37), ഇരിക്കൂർ സ്വദേശി റഫീന(24), കണ്ണൂർ സ്വദേശി ജസീന(22) എന്നിവരാണ് പിടിയിലായത്
ഇവരിൽ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി. സുഹൃത്തിന്റെ വീട്ടിലാണെന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നു
വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ഇവർ പരസ്പരം ഫോൺ കൈമാറി സുഹൃത്തിന്റെ വീട്ടിലാണെന്ന് വീട്ടുകാരെ പറഞ്ഞ് ധരിപ്പിക്കുമായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് വീട്ടുകാരും വിവരം അറിയുന്നത്.
The post ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളായി ലഹരി ഉപയോഗം; കണ്ണൂരിൽ യുവതികളും യുവാക്കളും പിടിയിൽ appeared first on Metro Journal Online.