മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാനാകില്ല; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ച് സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളു. പിന്നാക്ക വിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളേജോ, ഹയർ സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർക്ക് ലഭിച്ചിട്ടില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
The post മലപ്പുറം പ്രത്യേക രാജ്യം, സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാനാകില്ല; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി appeared first on Metro Journal Online.