Kerala
പൃഥ്വിരാജിന് ഇൻകം ടാക്‌സ് നോട്ടീസ്; പ്രതിഫല തുകയിൽ 30നകം വ്യക്തത വരുത്തണം

പ്രതിഫല തുകയിൽ വ്യക്തത വരുത്താൻ പൃഥ്വിരാജിനോട് ആദായ നികുതി വകുപ്പ്. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത തേടിയത്. കഴിഞ്ഞ വർഷം ആദായ നികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം.
മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എമ്പുരാൻ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും ഇവർ പറയുന്നു
The post പൃഥ്വിരാജിന് ഇൻകം ടാക്‌സ് നോട്ടീസ്; പ്രതിഫല തുകയിൽ 30നകം വ്യക്തത വരുത്തണം appeared first on Metro Journal Online.