മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുനമ്പം ജുഡീഷ്യൽ കമ്മീഷന് തത്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും
ഹർജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കമ്മീഷൻ നൽകുന്ന ശുപാർശകൾ ഇപ്പോൾ സർക്കാരിന് നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന് വിധേയമായിട്ടാകും ശുപാർശകൾ നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു
സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീലിൽ തീരുമാനമാകും വരെ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്ന സർക്കാർ അപേക്ഷയാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
The post മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു appeared first on Metro Journal Online.