Kerala

സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; ഷെറിന് ശിക്ഷാ ഇളവ് നൽകരുതെന്ന് ഗവർണർക്ക് ചെന്നിത്തലയുടെ കത്ത്

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ കൊലക്കേസിലെ പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ഗവർണർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി

മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല, തടവിൽ കഴിയവെ സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിനാൽ നാല് തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം

മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണ് ഇതെന്ന് ചെന്നിത്തല കത്തിൽ പറയുന്നു. പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം കാരണമാണ്. 20, 25 വർഷം വരെ തടവുശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

The post സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; ഷെറിന് ശിക്ഷാ ഇളവ് നൽകരുതെന്ന് ഗവർണർക്ക് ചെന്നിത്തലയുടെ കത്ത് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button