ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിൽ സസ്‌പെൻഡ് ചെയ്യും

തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ. ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിലിൽ നിന്ന് സസ്‌പെൻഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവിടും.
ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനും സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ബാർ കൗൺസിലിന്റെ നടപടി
വൈകിട്ട് ബാർ കൗൺസിൽ യോഗം ഓൺലൈനായി ചേരും. ബെയ്‌ലിൻ ദാസിനെതിരെ ശ്യാമിലെ ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി പറയുന്നു. അതേസമയം ബെയ്‌ലിൻ ദാസ് ഒളിവിലാണ്.
The post ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിൽ സസ്‌പെൻഡ് ചെയ്യും appeared first on Metro Journal Online.