Kerala
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുന്നത്.
ജാമ്യാപേക്ഷയെ ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ശക്തമായി എതിർക്കുന്നുണ്ട്. കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം
അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്നും കുടുംബം പറയുന്നു. കൊലപാതക ശേഷം വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
The post താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് appeared first on Metro Journal Online.