Kerala
കഴുത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിച്ച് ഡോക്ടർ; ചേർത്തലയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കടക്കരക്കപ്പള്ളി സ്വദേശി സുമി(53) യുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലെ പാടുകൾ ഡോക്ടർ കാണുകയായിരുന്നു
ഇതോടെ മരണം കൊലപാതകമാണോയെന്ന സംശയം ഡോക്ടർ പോലീസിനോട് പങ്കുവെച്ചു. തുടർന്നാണ് ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
The post കഴുത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിച്ച് ഡോക്ടർ; ചേർത്തലയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ appeared first on Metro Journal Online.