പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്. അമ്പലത്തറ സ്വദേശി വിഷ്ണു ബാബുവിനെതിരെയാണ് കേസ്. വിഴിഞ്ഞം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിഴിഞ്ഞം മുല്ലൂരിലെ വീട്ടിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിൽ വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് പരാതിക്കാരി.
പെൺകുട്ടിയുടെ സഹോദരനെതിരെ സ്‌കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിഷ്ണു ബാബുവിനെ പെൺകുട്ടിയും മാതാവും സമീപിച്ചിരുന്നു. പിന്നാലെ ഇവരുടെ കുടുംബവുമായി വിഷ്ണു അടുപ്പത്തിലായി. സെപ്റ്റംബർ 18ന് മുല്ലൂരിലെ വീട്ടിലെത്തിയ വിഷ്ണു പെൺകുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് പരാതി.
The post പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; സിപിഐ നേതാവിനെതിരെ പോക്‌സോ കേസ് appeared first on Metro Journal Online.