Kerala
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരുക്ക്

ആലപ്പുഴ വളവനാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ, ക്ലീനർ നൂർ ഹക്ക് എന്നിവർക്കാണ് പരുക്കേറ്റത്
ബസിലെ നാല് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു. ബസിന്റെ മുൻഭാഗം കൂട്ടിയിടിയിൽ തകർന്നു.
The post ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരുക്ക് appeared first on Metro Journal Online.