Kerala
അൻവറിന്റെ പിന്നിൽ അൻവർ മാത്രമേയുള്ളു; എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ല: എംവി ഗോവിന്ദൻ

പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിക്കെതിരെ ന്വേഷണം നടക്കുകയാണ്. അൻവറിന് പിന്നിൽ ആരുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
അൻവറിന്റെ പിന്നിൽ സിപിഎം ആണോയെന്ന ചോദ്യത്തിന് അൻവറിന്റെ പിന്നിൽ അൻവർ മാത്രമുള്ളുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. എംഎൽഎയെയും എംപിയെയും കേരളത്തിൽ ബിജെപിക്ക് നൽകിയത് കോൺഗ്രസാണ്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
The post അൻവറിന്റെ പിന്നിൽ അൻവർ മാത്രമേയുള്ളു; എഡിജിപിക്കെതിരായ അന്വേഷണം അട്ടിമറിക്കാനാകില്ല: എംവി ഗോവിന്ദൻ appeared first on Metro Journal Online.