Kerala
പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മണിയെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ നേരിട്ട മണിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലാണ് എംഎം മണി ചികിത്സയിൽ തുടരുന്നത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് എംഎം മണി
The post പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു appeared first on Metro Journal Online.