Kerala

പുരുഷൻമാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ നവംബർ 21 വരെ അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് സ്ഥിരം മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോൻ എന്നും പറഞ്ഞു

സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് ആക്രമിച്ചുവെന്നാണ് നടിയുടെ പരാതി.

The post പുരുഷൻമാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button