Kerala
ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; 4 യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂർ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു.
ആക്രമികളായ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ അൽ മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം. യുവാക്കൾ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. പിന്നാലെ സംഘർഷം ശക്തമാവുകയായിരുന്നു. പത്തു പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുവാണ്.
The post ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; 4 യുവാക്കൾ അറസ്റ്റിൽ appeared first on Metro Journal Online.