കണ്ണൂരിൽ കനത്ത കാറ്റ്; വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം

കണ്ണൂർ/വയനാട് : കണ്ണൂരിലെ മലയോര മേലകളിൽ കനത്ത മഴയും കാറ്റും. ഉളിക്കൽ നുച്യാട് അമേരിക്കൻ പാറയിൽ വീടിനുമുകളിൽ മരം കടപുഴകി വീണു. കല്യാണി അമ്മയുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. കനത്ത കാറ്റ് ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കണ്ണൂർ നഗരത്തിലും കനത്ത മഴ ലഭിച്ചു.
വയനാട്ടിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായെന്നും റിപ്പോർട്ടുണ്ട്. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ മേൽക്കൂര തകർന്നു. പുഞ്ചക്കുന്ന് സ്വദേശി ജോബിഷിന്റെ ഫാം ആണ് തകർന്നത്. അയ്യായ്യിരത്തോളം കോഴികൾ ചത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്.
The post കണ്ണൂരിൽ കനത്ത കാറ്റ്; വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം appeared first on Metro Journal Online.