Kerala
തൊടുപുഴ ബിജു ജോസഫ് കൊലപാതകം: നിർണായക തെളിവായി ജോമോന്റെ ഫോൺ കോൾ റെക്കോർഡ്

തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ നിർണായക തെളിവായി പ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ദൃശ്യം 4 നടത്തിയെന്ന് പറഞ്ഞതായി പോലീസ് കണ്ടെത്തി. ജോമോന്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്
ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് വോയ്‌സ് ടെസ്റ്റ് നടത്തും. താൻ കൃത്യം നടത്തിയെന്ന് ജോമോൻ വെളിപ്പെടുത്തിയ ആളുകളുടെയും മൊഴിയെടുക്കും. ജോമോന്റെ ഭാര്യയെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന
ബിജുവിനെ തട്ടിക്കൊണ്ടു പോകാനുള്ള ആസൂത്രണത്തെ പറ്റി ഇവർക്കും അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ജോമോൻ അടക്കമുള്ള പ്രതികൾക്കായി പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
The post തൊടുപുഴ ബിജു ജോസഫ് കൊലപാതകം: നിർണായക തെളിവായി ജോമോന്റെ ഫോൺ കോൾ റെക്കോർഡ് appeared first on Metro Journal Online.