Kerala
പാലക്കാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

പാലക്കാട് എലപ്പുള്ളിയിൽ ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് മരണം. ഓട്ടോ യാത്രികനായ എലപ്പുള്ള സ്വദേശി സൈദ് മുഹമ്മദ്(67), ഓട്ടോ ഡ്രൈവർ അബ്ബാസ് എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അബ്ബാസിന്റെ മാതാവ് അടക്കം രണ്ട് പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചാണ് അപകടം.
പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
The post പാലക്കാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക് appeared first on Metro Journal Online.