Kerala
ആലപ്പുഴ എഴുപുന്നയിലെ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു; കീഴ്ശാന്തി ഒളിവിൽ

ആലപ്പുഴ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്. വിഷു ദിവസം രാത്രിയോടെയാണ് മോഷണവിവരം മേൽശാന്തി അറിയുന്നത്.
കിരീടവും രണ്ട് മാലകളും അടക്കം 20 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
The post ആലപ്പുഴ എഴുപുന്നയിലെ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു; കീഴ്ശാന്തി ഒളിവിൽ appeared first on Metro Journal Online.