Kerala

ഫിലിം ക്രിട്ടിക്സ് അവാർഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം: ടൊവിനോ തോമസ് മികച്ച നടൻ

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ ആണ് മികച്ച ചിത്രം. ടൊവിനോ തോമസ് ആണ് മികച്ച നടന്‍. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്‌കാരം. നസ്രിയ നസീമും റിമ കല്ലിങ്കലും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നസ്രിയക്ക് അംഗീകാരം.

തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റിമയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നടന്‍ ജഗദീഷിനാണ് റൂബി ജൂബിലി അവാര്‍ഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങള്‍.

മറ്റ് പുരസ്‌കാരങ്ങള്‍:

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി
രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.സി ജിതിന്‍
സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം), അര്‍ജുന്‍ അശോകന്‍(ആനന്ദ് ശ്രീബാല)
സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍: ജാഫര്‍ ഇടുക്കി, ഹരിലാല്‍, പ്രമോദ് വെളിയനാട്
ബാലതാരം (ആണ്‍) : മാസ്റ്റര്‍ ഏയ്ഞ്ചലോ ക്രിസ്റ്റ്യാനോ (കലാം STD V-B)
ബാലതാരം (പെണ്‍): ബേബി മെലീസ (കലാം STD V-B)
തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറിന്‍ (ഫാമിലി)മികച്ച ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍), വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
സംഗീത സംവിധായകന്‍: രാജേഷ് വിജയ് (മായമ്മ)
പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഓം സ്വസ്തി…ചിത്രം: സുഖിനോ ഭവന്തു)
ഗായിക: വൈക്കം വിജയലക്ഷ്മി (അങ്ങ് വാനക്കോണില്‍ – എആര്‍എം), ദേവാനന്ദ ഗിരീഷ് (നാടിനിടയാനാ – സുഖ്‌നോ ഭവന്തു)
ഛായാഗ്രഹണം: ദീപക് ഡി. മേനോന്‍ (കൊണ്ടല്‍)
ഫിലിം എഡിറ്റര്‍: കൃഷാന്ത് (സന്തര്‍ഷ ഖതാന)
ശബ്ദം: റസൂല്‍ പൂക്കുട്ടി, ലിജോ എന്‍. ജെയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
കലാസംവിധാനം: ഗോകുല്‍ ദാസ് (അഞങ)
മേക്കപ്പ് മാന്‍: ഗുര്‍പ്രീത് കൗര്‍, ഭൂബാലന്‍ മുരളി (ബറോസ് ദ ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍)
കോസ്റ്റ്യൂമര്‍: ജ്യോതി മദ്നാനി സിംഗ് (ബറോസ് ദ ഗാര്‍ഡിയന്‍ ഓഫ് ട്രഷര്‍)
ജനപ്രിയ ചിത്രം വര്‍ഷം: അഞങ, (സംവിധാനം: ജിതിന്‍ ലാല്‍)
മികച്ച കുട്ടികളുടെ ചിത്രം: കലാം STD V-B (സംവിധാനം: ലിജോ മിത്രന്‍ മാത്യു), സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ (സംവിധാനം വിനീഷ് വിശ്വനാഥ്)
മികച്ച സ്ത്രീകളുടെ ചിത്രം: ഹെര്‍ (സംവിധാനം ലിജിന്‍ ജോസ്)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയില്‍ക്കാവ്),
മികച്ച പരിസ്ഥിതി ചിത്രം :

1. ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസല്‍)

2.ദ് ലൈഫ് ഓഫ് മാന്‍ഗ്രോവ് (സംവിധാനം: എന്‍. എന്‍. ബൈജു)
സാമൂഹികപ്രസക്തിയുള്ള ചിത്രം:

1. പ്രതിമുഖം (സംവിധാനം വിഷ്ണുവര്‍ധന്‍),

2. ജീവന്‍ (സംവിധാനം:വിനോദ് നാരായണന്‍)

3. ഇഴ (സംവിധാനം സിറാജ് റേസ)

മികച്ച സോദ്ദ്യേശ്യ ചിത്രം: മഷിപ്പച്ചയും കല്ലുപെന്‍സിലും (സംവിധാനം എം.വേണുകുമാര്‍),സ്വര്‍ഗം (സംവിധാനം രജിസ് ആന്റണി)
മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധര്‍മയോദ്ധാ (സംവിധാനം ശ്രുതി സൈമണ്‍ )
മികച്ച അന്യഭാഷാ ചിത്രം: അമരന്‍ (നിര്‍മ്മാണം രാജ്കമല്‍ ഇന്റര്‍നാഷനല്‍, സംവിധാനം രാജ്കുമാര്‍ പെരിയസാമി)
പ്രത്യേക ജൂറി പുരസ്‌കാരം :
സംവിധാനം: ഷാന്‍ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ.മനോജ് ഗോവിന്ദന്‍ (ചിത്രം നജസ്), ആദര്‍ശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാര്‍ ആര്‍ നായര്‍ (ചിത്രം നായകന്‍ പൃഥ്വി), സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)
തിരക്കഥ : അര്‍ച്ചന വാസുദേവ് (ചിത്രം: ഹെര്‍)

The post ഫിലിം ക്രിട്ടിക്സ് അവാർഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം: ടൊവിനോ തോമസ് മികച്ച നടൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button