Kerala

അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്തയില്‍ മനോരമ നൽകിയ ഫോട്ടോ മാറി; പരാതിയുമായി നടൻ മണികണ്ഠൻ ആചാരി

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട മനോരമ പത്രത്തിന്റെ റിപ്പോർട്ടിൽ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ നടൻ മണികണ്ഠൻ ആചാരി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്

അനധികൃത സ്വത്ത് സമ്പാദന കേസ്: നടൻ മണികണ്ഠന് സസ്‌പെൻഷൻ എന്ന വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ഫോട്ടോ നൽകിയത്. പത്രത്തിന്റെ മലപ്പുറം എഡിഷനിലാണ് കെ മണികണ്ഠന്റെ ഫോട്ടോയ്ക്ക് പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം നൽകിയത്

ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠൻ പറഞ്ഞു.

അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ലെന്നും മണികണ്ഠൻ ആചാരി പറഞ്ഞു

 

The post അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്തയില്‍ മനോരമ നൽകിയ ഫോട്ടോ മാറി; പരാതിയുമായി നടൻ മണികണ്ഠൻ ആചാരി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button