Kerala

മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു, ഓന്തിനെ പോലെ നിറം മാറുന്നു: സതീശൻ

മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിഡി സതീശൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വർഗീയതയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോൾ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു.

പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ല. അവർക്കൊപ്പമുള്ള ഫോട്ടോ ആർക്ക് വേണമെങ്കിലും എടുക്കാം. പിണറായിക്കൊപ്പം എസ് ഡി പി ഐ നേതാക്കളുള്ള ഫോട്ടോ ഉണ്ട്. എസ് ഡി പി ഐയോടുള്ള കോൺഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. എന്നും രാവിലെ എഴുന്നേറ്റ് ആവർത്തിക്കേണ്ട കാര്യമില്ല

പാലക്കാട് എസ് ഡി പി ഐ വോട്ടല്ല യുഡിഎഫിന് കിട്ടിയത്. ഇ ശ്രീധരന് കഴിഞ്ഞ തവണ ലഭിച്ച വോട്ടാണ് യുഡിഎഫിന് ഇത്തവണ കൂടിയത്. ചേലക്കരയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കുമുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ ചേലക്കരയിൽ നേടാനായെന്നും സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button