Kerala
മുനമ്പത്ത് ബിജെപി, ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ

മുനമ്പത്തെ ബിജെപി, ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇപ്പോൾ പറയുന്നത്.
മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്എസിന് മറച്ചുവെക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നാലമ്പല പ്രവേശന വിവാദത്തിൽ നവോത്ഥാനത്തിന്റെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. പുതിയ കാലത്തും അത് വന്നുകൊണ്ടിരിക്കും.
പശ്ചിമ ബംഗാൾ കലാപത്തിൽ കൊല്ലപ്പെട്ടത് സിപിഎമ്മുകാരാണ്. വിഡി സതീശൻ കാര്യമറിയാതെ സംസാരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
The post മുനമ്പത്ത് ബിജെപി, ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.