Kerala
പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ ആർ രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസക്കാലമായി രതീഷ് അനധികൃത അവധിയിലായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് റിപ്പോർട്ട് അയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
The post പത്തനംതിട്ട ചിറ്റാറിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.