Kerala
ശബരിമല പാതയിലെ ബസ് അപകടം; പരുക്കേറ്റ ഒരു തീർഥാടകൻ മരിച്ചു

ശബരിമല പാതയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കണമല അട്ടിവളവിൽ വെച്ച് അപകടത്തിൽപ്പേട്ടത്.
എരുമേലി കഴിഞ്ഞുള്ള പാതയിൽ വെച്ചായിരുന്നു അപകടം. മുപ്പതോളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബസിനടിയിൽ കുടുങ്ങിയ തീർഥാടകനാണ് മരിച്ചത്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
The post ശബരിമല പാതയിലെ ബസ് അപകടം; പരുക്കേറ്റ ഒരു തീർഥാടകൻ മരിച്ചു appeared first on Metro Journal Online.