പിണറായിക്ക് പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിലൊരാൾ; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി കെ മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് ഈ മഹതിയെന്ന് കെ മുരളീധരൻ വിമർശിച്ചു.
പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തിൽപ്പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയേ കാണുന്നുള്ളു. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും കെ മുരളീധരൻ പറഞ്ഞു
കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു.