Kerala
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും; മെയ് 2ന് പ്രധാനമന്ത്രി കമ്മീഷനിംഗ് നടത്തും

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖം അധികൃതർക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകൾ അടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തിയിരുന്നുവെങ്കിലും ഔദ്യോഗിക സമർപ്പണം നീളുകയായിരുന്നു. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയാണ് ചടങ്ങ് നീണ്ടത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രിമാരായ വിഎൻ വാസവൻ, പി രാജീവ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും